എല്ലാം മായും എന്തൊരു ജീവിതം!
എത്ര നാള്‍ക്കാ നിന്‍റെ ഇങ്ങനത്തെ ചിന്ത?
ആരാ നിന്‍റെ വിശ്വാസം
എന്തിന് ഈ നിരാശ ?
എന്തിന് ഈ വെറുപ്പ് ?
മനുഷ്യന്മാര്‍ വിട്ടു പോഗും
നീ ഈയാംപാറ്റയായ് ആയ്യി തീരും എന്ന് മാത്രം ..
എന്നിട്ടും മനസിലാവില്ല നിനക്ക്...
എന്താണ് ഈ ജീവിതം
ഏതാണ് ശാശ്വതം എന്ന്?
എവിടെ വീണു...
എന്തിനു വീണ്ടും എഴുന്ന്...
അറിയാവോ നിനക്ക്?
അതൊക്കെ അങ്ങനെയേ സംഭവിക്കു...
കളിയല്ലേ ജീവിതം...
എന്നാണോ നീ പറയുന്നത്?
എന്നാല്‍ ആ കളിയില്‍
എന്താണ് നിന്‍റെ കഥാപാത്രം
അറിയാവോ നിനക്ക്?
കളി അറിയാതെ...സംഭാഷണം അറിയാതെ...
ഈ നാടഗത്തിന്‍റെ കര്‍ത്താവ് ഉണ്ട്
എന്നതാണോ നിന്‍റെ തര്‍ക്കം?
എന്നാലും
കളി അറിയാത്തത് ആരുടെ കുറ്റം?
ഉള്ളത് മനസിലാക്കാതെ
വല്ലതും തെറ്റെന്നു പറയുന്നുവോ?
ഇരുട്ടിലെ കളഞ്ഞ സംഭവം
അവിടെയേ കിട്ടുള്ളൂ..
ഇരുട്ടിലൂടെ വെളിച്ചത്തിന്‍റെ സഹായം
ആവശ്യം എന്ന് മാത്രം...
ഓരോ അനക്കവും
ഓരോ ഇണക്കവും
ആ വെളിച്ചത്തിന്‍റെ വെളിപാടാ...
മനസിലാവുനുണ്ടോ നിനക്ക്?
കളഞ്ഞത് എന്താണെങ്കിലും
അതുതന്നെ കിട്ടണം എന്ന നിര്‍ബന്ധം അല്ലെ
മനസിന്‍റെ തേടല്‍?
ശരിക്കും കളഞ്ഞതെന്ത്?
വല്ലതും തെളിയുനുണ്ടോ?
നിന്‍റെ ഇപ്പോഴെത്തെ ആവശ്യം
ആ തെളിച്ചം മാത്രം...
-- ഏ.വി.ആര്‍
No comments:
Post a Comment